കായികം

കൗണ്ടി സെലക്ട് ഇലവനെതിരായ പരിശീലന മത്സരം സമനിലയില്‍

ലണ്ടന്‍: രണ്ടാം ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സിലാണ് തിളക്കം . എന്നാല്‍ മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍ ഇന്ത്യ 311, 192-3, കൗണ്ടി സെലക്ട് ഇലവന്‍ 220, 31-0  

കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

  ടോക്യോ :കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയ ടോക്യോ ഒളിംപിക്‌സിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ കായിക താരങ്ങളെല്ലാം മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കളത്തിലേക്കിറങ്ങുന്നത്. ഇത്തവണ ഏറ്റവും മികച്ച പ്രകടനം എന്നതുതന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. കോവിഡ് സാഹചര്യത്തില്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് ജീവന്‍ നല്‍കുന്നു. നാല് സ്വര്‍ണമടക്കം ഇന്ത്യ 19 മെഡല്‍വരെ നേടുമെന്ന് ആഗോള സ്‌പോര്‍ട്‌സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്‌നോട്ട് പ്രവചിക്കുന്നു. ആദ്യ ദിനമായ

error: Content is protected !!
Scroll to Top