താനൂര്‍ : കെനിയയിലെ നെയ്‌റോബിയില്‍ നടക്കുന്ന ലോക അത്ലറ്റിക് ജൂനിയര്‍ ( അണ്ടര്‍ 20) മീറ്റില്‍ പങ്കെടുക്കുന്ന താനൂര്‍ പുത്തന്‍തരു സ്വദേശി മുഹമ്മദ് ഹനാന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് കിറ്റ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഇന്ന് കൈമാറും.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം. എന്‍. എ അധ്യക്ഷനാകും. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന്‍, യു. ഷറഫലി എന്നിവര്‍ മുഖ്യാതിഥികളാവും. ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദക്ഷിണ മേഖല ജൂനിയര്‍ മീറ്റില്‍ ഒന്നാമതെത്തി ലോക റാങ്കില്‍ മൂന്നാമതായി ഹനാന്‍. താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
വെള്ളച്ചാലില്‍ കരിം-നൂര്‍ ദമ്പതികളുടെ മകനാണ് ഹനാന്‍. സഹോദരനായ കായികാധ്യാപകന്‍ മുഹമ്മദ് ഹര്‍ഷാദാണ് പരിശീലകന്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ ഹനാനെ ചടങ്ങില്‍ പരിചയപ്പെടുത്തും. ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ എസ്. പ്രേംകൃഷ്ണന്‍, കാലിക്കറ്റ് സര്‍വ്വകലാശാല കായിക വിഭാഗം ഡയറക്ടര്‍ വി. വി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ കെ. മനോഹരാകുമാര്‍, മആഷിക് കൈനിക്കര, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി. വി. അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




