Section

malabari-logo-mobile

ഇറച്ചിവില ഉയരുന്നു;പരിശോധനയുമായ് ഉദ്യോഗസ്ഥര്‍

HIGHLIGHTS : Meat prices rise; officials inspect

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആര്‍.അനിലിന്റെ നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, അമിതവില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വ്യാപാരം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ട സ്ഥാപനങ്ങളോട് നിയമനിഷ്‌കര്‍ഷകള്‍ പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

വരും ദിവസങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടരുമെന്നും തൂക്കക്കുറവ്, അമിതവില തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!