Section

malabari-logo-mobile

കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

HIGHLIGHTS :   ടോക്യോ :കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയ ടോക്യോ ഒളിംപിക്‌സിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ കായിക താരങ്ങളെല...

 

ടോക്യോ :കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയ ടോക്യോ ഒളിംപിക്‌സിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ കായിക താരങ്ങളെല്ലാം മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കളത്തിലേക്കിറങ്ങുന്നത്. ഇത്തവണ ഏറ്റവും മികച്ച പ്രകടനം എന്നതുതന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. കോവിഡ് സാഹചര്യത്തില്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് ജീവന്‍ നല്‍കുന്നു. നാല് സ്വര്‍ണമടക്കം ഇന്ത്യ 19 മെഡല്‍വരെ നേടുമെന്ന് ആഗോള സ്‌പോര്‍ട്‌സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്‌നോട്ട് പ്രവചിക്കുന്നു.

ആദ്യ ദിനമായ ഇന്ന് ഇന്ത്യയ്ക്കായി അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി, പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് എന്നിവര്‍ ഇറങ്ങും.യുമെനോഷിമ റാങ്കിങ് ഫീല്‍ഡിലാണ് മത്സരങ്ങള്‍ നടക്കുക.

sameeksha-malabarinews

പവിന്‍ യയാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!