
തിരൂരങ്ങാടി: 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ശിക്ഷ വിധിച്ചു. പീഡനത്തിന് ഇരയാക്കിയതിന് തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി മുന്നിയൂര്‍ നെടുമ്പറമ്പ് കുന്നത്ത് കുട്ട്യാലി (44) എന്നയാളെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
പ്രതി താമസിക്കുന്ന വാടക കോര്‍ട്ടേഴ്‌സിലേക്ക് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് വന്നാണ് പീഡനത്തിന് ഇരയാക്കിയത്.
പ്രതിയുടെ ഭാര്യയായ രണ്ടാം പ്രതിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ 50000 രൂപ സർവൈവര്‍ക്ക് നല്‍കാന്‍ ഉത്തരവായി.
തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടരായിരുന്ന ശ്രീ. സന്ദീപ് കുമാര്‍ എം.പി, ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 17 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




