ഇന്ത്യക്കെതിരെ ശ്രീലെങ്കക്ക് ആശ്വാസ ജയം

കൊളംബോ: ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിന പരമ്പരയുടെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തില്‍ ലങ്കക്ക് മൂന്ന് വിക്കറ്റിന് ആശ്വാസ ജയം.

അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും (98 പന്തില്‍ 76) ഭനുക രാജ്പക്‌സെയുടെയും (56 പന്തില്‍ 65) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് ലങ്ക വിജയം നേടിയത്.

ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഫെര്‍ണാണ്ടോയാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ 124 റണ്‍സ് നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി സീരീസ്.ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു

 

Share news
error: Content is protected !!
Scroll to Top