ടോക്യോ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്യോ: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തിളക്കമാര്‍ന്ന വിജയതുടക്കം . പൂള്‍ എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ന്യൂസീലന്‍ഡിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തുടര്‍ച്ചയായി മൂന്നു ഗോളുകള്‍ നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗും സ്‌കോര്‍ ചെയ്തു. ന്യൂസീലന്‍ഡിനായി റസ്സലും ജെന്നെസ്സും ഗോള്‍ കണ്ടെത്തി. ഈ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തി.

ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

 

Share news
error: Content is protected !!
Scroll to Top