Section

malabari-logo-mobile

താനൂര്‍ സ്വദേശി മുഹമ്മദ് ഹനാന്‍ ദേശീയ ജൂനിയര്‍ അത്ലറ്റിക് ടീം ക്യാമ്പില്‍

HIGHLIGHTS : Mohammad Hanan from Tanur at the National Junior Athletic Team Camp

താനൂര്‍: 110 മീറ്റര്‍ ഹര്‍ഡില്‍സിന്റെ അണ്ടര്‍ 18 വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമനായ താനൂര്‍ സ്വദേശി മുഹമ്മദ് ഹനാന്‍ ദേശീയ ജൂനിയര്‍ അത്ലറ്റിക് ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വി അബ്ദുറഹ്മാനാണ് വിവരം ഹനാനെ അറിയിച്ചത്.

ആഗസ്ത് 17 മുതല്‍ 22 വരെ കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിനായാണ് ക്യാമ്പ്. കായിക വകുപ്പ് ഹനാന് ഒരു ലക്ഷം രൂപയുടെ സ്പോര്‍ട്സ് കിറ്റ് സമ്മാനിക്കുന്ന വിവരവും മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. ജൂലൈ 20ന് തിരൂരില്‍ നടക്കുന്ന പരിപാടിയില്‍ കിറ്റ് സമ്മാനിക്കും.
താനൂര്‍ വെള്ളച്ചാലില്‍ കരീമിന്റേയും നൂര്‍ജഹാന്റേയും മകനായ ഹനാന്‍ ദേവധാര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. 2021 ഫെബ്രുവരി 26-ന് കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ മീറ്റില്‍ 13.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പ്രകടനമാണ് ഹനാനെ ലോക റാങ്കിങ്ങിലെ നേട്ടത്തിലെത്തിച്ചത്.

sameeksha-malabarinews

എംജി സര്‍വകലശാലയിലെ എംപിഇഎഡ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ മുഹമ്മദ് ഹര്‍ഷാദാണ് പരിശീലകന്‍. താനൂരിലെ ദീര്‍ഘായുഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് വെല്‍നെസ് സെന്ററിലെ ചീഫ് ഫിസിഷ്യന്‍ ഡോ. പി രഘുപ്രസാദും നിര്‍ദേശങ്ങളുമായി ഹനാനൊപ്പമുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!