Section

malabari-logo-mobile

ലിംഗനീതി ഉറപ്പാക്കി ടോക്യോ ഒളിംപിക്സ്

HIGHLIGHTS : Tokyo Olympics to ensure gender equality

ടോക്യോ: അസാധാരണ കാലത്ത് മാറ്റത്തിന്റെ ഇടിമുഴക്കം. ടോക്യോയിലെ ഉദ്ഘാടന ചടങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി ഓരോ രാജ്യത്തെയും പുരുഷ, വനിതാ താരങ്ങള്‍ ദേശീയ പതാകയേന്തും.മന്‍പ്രീത് സിംഗും മേരി കോമുമാണ് ഇന്ത്യന്‍ പതാകയേന്തുക.ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ അണിനിരക്കുന്ന ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലും തുല്യതയുണ്ട്.

ദേശീയ പതാകയുമായി ടീമിനെ നയിക്കാനും പ്രതിജ്ഞാ വാചകം ചെല്ലാനും വനിതകളുണ്ടാവും.1980ന് ശേഷം ആദ്യമായി ഹോക്കി ടീം വിജയപീഠമേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യ.1

sameeksha-malabarinews

996ല്‍ പര്‍ഗത് സിംഗ് ഇന്ത്യയെ നയിച്ചതിന് ശേഷം ഒരു ഹോക്കി താരം രാജ്യത്തിന്റെ പതാകയേന്തുന്നത് ആദ്യം എന്നതും ശ്രദ്ധേയം.ആറ് തവണ ലോക ചാമ്പ്യനായ ബോക്സിംഗ് ഹീറോ മേരി കോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മാത്രമല്ല, രാജ്യത്തെ സ്ത്രീകളുടെ പ്രതീകം കൂടിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!