കായികം

പൊട്ടിക്കരഞ്ഞ് മെസി: ബാഴ്‌സയില്‍ നിന്നുമുള്ള പടിയിറങ്ങല്‍ വികാരപരം

തന്റെ പതിമൂന്നാം വയസ്സുമുതല്‍ തന്നെ വളര്‍ത്തിയ ക്ലബ്ബിനെ, നാടിനെ പിരിയാനുള്ള സമയമായെന്ന് ഉള്‍ക്കൊള്ളാനാവാതെ ഫുട്‌ബോള്‍ രാജകുമാരന്‍ തേങ്ങുമ്പോള്‍ വിതുമ്പോലെ ആ ദൃശ്യം കണ്ടത് ലക്ഷക്കണക്കിനാളുകള്‍. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ലയണല്‍ മെസ്സിയെന്ന ലാറ്റിനമേരിക്കക്കാരനെ ഇതിഹാസമാക്കി മാറ്റിയ ബാഴ്‌സലോണ എന്ന സ്പാനിഷ് ക്ലബ്ബില്‍ ന്ിന്നും ഇന്ന് പടിയിറങ്ങി. ലയണല്‍ മെസ്സി രണ്ട് പതിറ്റാണ്ട് പന്തുതട്ടിയ നഗരം അക്ഷരാര്‍ത്ഥിത്തില്‍ വേദനയാല്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത മെസ്സി താന്‍ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിടവാങ്ങല്‍

ചരിത്രസ്വര്‍ണ്ണം നേടി ഇന്ത്യന്‍ രാജകുമാരന്‍ നീരജ് ചോപ്ര

ടോക്കിയ; ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഒരു അത്‌ലറ്റ് സ്വര്‍ണ്ണമണിഞ്ഞിരിക്കുന്നു. 136 കോടി ജനങ്ങളുടെ സ്വപ്‌നം ചിറികിലേറ്റി ജാവിലന്‍ പറത്തിയ ഹര ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുമെത്തിയ നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയിരിക്കുന്നു. അവിശ്വസനീയമായ നേട്ടം കൈവരിച്ച നീരജ് ആദ്യ ഏറില്‍ 87.03 മീറ്റര്‍ ദൂരവും, രണ്ടാമത്തേ ഏറില്‍ 87.57 മീറ്റര്‍ ദൂരവും മറികടന്നു. പുരുഷന്‍മാരുടെ ജാവിലിന്‍ ത്രോയില്‍ ജര്‍മ്മനിയുടെ ലോക ഒന്നാം നമ്പര്‍ താരം വെബറിനെ അടക്കം അട്ടിമറിച്ചാണ് നീരജ് ചരിത്രമെഴുതിയത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഇതിന്

ബജ്‌രംഗ് പൂനിയ …ഇന്ത്യക്ക് ഗോദയില്‍ വീണ്ടും മെഡല്‍ തിളക്കം

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യക്ക് വീണ്ടും വെങ്കലം. ഇപ്പോള്‍ നടന്ന 65 കിലോ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ ഇന്ത്യക്കാരനായ ബജരംഗ് പൂനിയ വെങ്കലം നേടി. കസാഖിസ്ഥാന്റെ നിയാസ് ബെക്കോവിനെയാണ് ബജരംഗ് തോല്‍പ്പിച്ചത് എതിരില്ലാത്ത എട്ടുപോയന്റുകളാണ് മത്സരത്തില്‍ ബജരംഗ് നേടിയത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമായി ആറു മെഡലായി. ഗുസ്തി ഗോദയില്‍ നിന്നും രണ്ടാമത്തെ മെഡലാണിത്

കടത്തില്‍ മുങ്ങി ബാഴ്‌സ; മെസി പിഎസ്ജിയിലേക്ക്

മെസി ആഗ്രഹിച്ചിട്ടും നിലനിര്‍ത്താനുള്ള കരുത്തില്ലാതെ ബാഴ്‌സലോണ. പതിനായിരം കോടി കടമുള്ള ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കേണ്ടിവരുമ്പോള്‍ മെസിയെ നിലനിര്‍ത്താന്‍ ഇനിയാവില്ല. ഇതോടെ മെസിയെ റാഞ്ചാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ലീഗിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ രംഗത്തെത്തി. കഴിഞ്ഞ സീസണോടെ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ജുലൈ മുതല്‍ സ്വതന്ത്ര കളിക്കാരനാണ്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ബാഴ്‌സയുടെ 35 കിരീടനേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മെസിക്ക് ക്ലബ്ബില്‍ തുടരാന്‍ തന്നെയായിരുന്നു താല്‍പര്യം. അതനുസരിച്ച് നിലവിലെ ശമ്പളം കുറച്ച്

മലയാളി താരം ശ്രീജേഷിനും ഇന്ത്യന്‍ ഹോക്കി ടീമിനും 5 ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: ടോക്യോ ഒളമ്പിക്‌സില്‍ 42 വര്‍ഷത്തിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കിടീമിനും മലയാളി താരം ശ്രീജേഷിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. കേരള ഹോക്കി ഫെഡറേഷനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഈ ചരിത്രനേട്ടത്തില്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന പി ആര്‍ ശ്രീജേഷ് നിര്‍ണായക പങ്കാണ് വഹിച്ചത്.

error: Content is protected !!
Scroll to Top