Section

malabari-logo-mobile

ഔദ്യോഗിക സ്ഥിരീകരണമായി; മെസ്സി ബാഴ്‌സലോണ വിട്ടു

HIGHLIGHTS : Lionel messi leaving barcelona after financial and structural obstacles hit the contract.

ബാഴ്‌സലോണ: എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബായ വാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമീയി പ്രഖ്യാപിച്ചത്.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ്ബ് വിടുകയാണെന്ന് ബാഴ്‌സലോണ വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

sameeksha-malabarinews

വ്യാഴാഴ്ച മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ പുതുക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇതുവരെയും ബാഴ്‌സയില്‍ ചിലവഴിച്ച മെസ്സി തുടര്‍ന്നും കരാറിലേര്‍പ്പെടുമെന്നുതന്നെയാണ് ആരാധകപുള്‍പ്പെടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയെന്നാണ് സൂചന.

‘എഫ്.സി ബാഴ്‌സലോണയും ലയണല്‍ മെസ്സിയും ഒരു ധാരണയിലെത്തിയിട്ടും, ഇന്നുതന്നെ കരാര്‍ പുതുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉണ്ടാിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ (സ്പാനിഷ് ലീഗ് നിയന്ത്രണങ്ങള്‍) കാരണം എത് സാധ്യമായില്ല,’ ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എഫ്.സി. ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും വാ3ര്‍ത്താക്കുറിപ്പില്‍ ബാഴ്‌സലോണ വ്യക്തമാക്കി.

പതിനെട്ട് വര്‍ഷത്തനിടെ ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി 672 ഗോളുകള്‍ നേടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!