ടോക്യോ ഒളിമ്പിക്സ്: പുരുഷ ഫുട്‌ബോളിൽ ബ്രസീലിന് സ്വർണം

ടോക്യോ: ഒളിമ്പിക്‌സില്‍ സ്‌പെയിനെ വീഴ്ത്തി ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോള്‍ സ്വര്‍ണ്ണം സ്വന്തമാക്കി ബ്രസീല്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ബ്രസീല്‍ ജയം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് മാത്യുസ് കുന്‍ഹ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്.എന്നാല്‍ രണ്ടാം പകുതിയില്‍ സ്‌പെയിന്‍ തിരിച്ചടിച്ച് സമനിലയില്‍ എത്തി.60ആം മിനിറ്റില്‍ ഒയര്‍സബാലിന്റെ വോളിയാണ് സ്‌പെയിന് സമനില നല്‍കിയത്.

നീണ്ട മത്സരത്തില്‍ 108-ാം മിനിറ്റില്‍ ബ്രസീല്‍ മാല്‍കോമിലൂടെ രണ്ടാം ഗോളും നേടിയതോടെ ഒളിമ്പിക്‌സ് ഫുട്ബോളില്‍ ഒരിക്കല്‍ കൂടി ബ്രസീല്‍ ദേശീയഗാനം ഉയര്‍ന്നു. ഈ വിജയത്തോടെ 2004ല്‍ അര്‍ജന്റീനയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടുന്ന ഫുട്‌ബോള്‍ ടീമായി ബ്രസീല്‍ മാറി.

 

Share news
error: Content is protected !!
Scroll to Top