പരപ്പനങ്ങാടിയില്‍ വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവര്‍ന്നതായി പരാതി

പരപ്പനങ്ങാടി.: വീട്ടില്‍ നിന്നും പുലര്‍ച്ചെ അഞ്ചര മണിയോടെ കിണറില്‍ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയുടെ ആഭരണം കവര്‍ന്നതായി പരാതി. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിനടുത്ത് റോഡരികിലുള്ള വീട്ടിലാണ് സംഭവം.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കിണറ്റില്‍ നിന്നും ഇവര്‍ വെള്ളം എടുക്കുന്നതിനിടെ പിറകില്‍ നിന്നും എത്തിയ മോഷ്ടാവ് ഇവരുടെ മുടി പിറകോട്ട് വലിച്ച് പിടിച്ച് എന്തോ സാധനം മണപ്പിച്ചെന്നും ബോധരഹിതയായെന്നും ബന്ധുക്കള്‍ പറഞ്ഞു.പിന്നീട് ഇവരുടെ കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ മോഷ്ടാവ് ഊരിയെടുത്ത് കടന്നു കളഞ്ഞു.

പത്ത് മിനിറ്റിന് ശേഷം വീട്ടുകാര്‍ ഉണര്‍ന്നെണീറ്റപ്പോഴാണ് യുവതിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്.പരപ്പനങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി.

 

Share news
error: Content is protected !!
Scroll to Top