Section

malabari-logo-mobile

ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട

HIGHLIGHTS : No Innerline Permit required to visit protected areas in Ladakh

ലഡാക്ക്: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതിയും വേണ്ട. ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ലഡാക്കിലെ സംരക്ഷിതമേഖലകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കും. മറ്റു ജില്ലകള്‍ അല്ലെങ്കില്‍ നഗരങ്ങളിലെ സംരക്ഷിത മേഖലകള്‍ ഏതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ അറിയിക്കും. രേഖകള്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക അനുമതി വാങ്ങാതെ ഈ മേഖലകള്‍ സന്ദര്‍ശിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു.
നുബ്രവാലി, ഖര്‍ദുങ് ലാ, പാങ്കോങ് തടാകം, ത്സോ മോറിരി, നിയോമ, തുര്‍തുക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഈ അനുമതി ആവശ്യമായിരുന്നു. ലഡാക്കിലെ വിവിധ മേഖലകളിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി പൊലീസിന്റെ ടൂറിസ്റ്റ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!