നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലിയില്‍ കണ്ടെത്തിയ സംഭവം;പെണ്‍കുട്ടി അതിജീവിതയെന്ന് പോലീസ്;രക്ഷിതാക്കള്‍ക്ക് കാര്യങ്ങള്‍ അറിയില്ലായിരുന്നു

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 23 വയസ്സുള്ള യുവതിയാണ് കസ്റ്റഡിയിലായത്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മതന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്നും യുവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. അതെസമയം ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്നോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാകില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.

രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡില്‍ മൃതദേഹം കണ്ടത്. ഫ്‌ലാറ്റില്‍ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയര്‍ കവറിലെ വിലാസമാണ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറിയത്. 15 വര്‍ഷത്തോളമായി പെണ്‍കുട്ടിയും കുടുംബവും ഈ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.

 

Share news
error: Content is protected !!
Scroll to Top