Section

malabari-logo-mobile

ഒളിമ്പ്യന്‍ എസ്.എസ്. നാരായണന്‍ അന്തരിച്ചു

HIGHLIGHTS : Olympian S.S. Narayanan passed away

S.S. Narayanan

മുംബൈ: ഒളിമ്പിക്‌സില്‍ രണ്ട് തവണ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച എസ്.എസ് ബാബു നാരായണന്‍ (86) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആശുപ്ത്രിയില്‍ നിന്നും താനെയിലുള്ള തന്റെ വീട്ടിലേക്ക് എത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 1956-ല്‍ മെല്‍ബണിലും 1960-ല്‍ റോം ഒളിമ്പിക്‌സിലുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വല കാത്തത്.

മാട്ടുംഗയില്‍ ഇന്ത്യന്‍ ജിംഖാനയിലും മാട്ടുംഗ അത്‌ലറ്റിക് ക്ലബ്ബിലും ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന അദ്ദേഹം 1964-ല്‍ മാഹാരാഷ്ട്രയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്. മുംബൈയില്‍ ടാറ്റാസ് ഫുട്‌ബോള്‍ ക്ലബ്ബ്, കാള്‍ട്ടക്‌സ് തുടങ്ങിയ ടീമുകളില്‍ കളിച്ചാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

sameeksha-malabarinews

പ്രശ്‌സ്തനായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ തങ്കരാജിനൊപ്പമാണ് ശങ്കര്‍ സുബ്രഹ്മണ്യം നാരായണന്‍ എന്നറിയപ്പെടുന്ന ബാബു നാരായണന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. പ്രമുഖ താരങ്ങളായ പി.കെ. ബാനര്‍ജി, ചുനിഗോസ്വാമി, ജര്‍ണയില്‍ സിങ്ങ് തുടങ്ങി നിരവധി താരങ്ങളാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. സംസ്‌കാരം ഇന്ന് താനെയില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!