Section

malabari-logo-mobile

ഒളിമ്പിക്സിന് കൊടിയിറങ്ങി

HIGHLIGHTS : Tokyo Olympics closing ceremony

ടോക്യോ: ഒളിമ്പിക്‌സിന് കൊടിയിറങ്ങി. മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്‌സ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് ടോക്യോയില്‍ ഒളിമ്പിക്‌സ് മാമാങ്കം ആരംഭിച്ചത്. 2024ല്‍ പാരീസിലാണ് അടുത്ത ഒളിമ്പിക്‌സ് നടക്കുക.

ആദ്യ ദിനങ്ങളിലൊക്കെ മെഡല്‍ നിലയില്‍ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തിയതാണ് അവസാന ദിവസത്തെ ഏറ്റവും പുതിയ വാര്‍ത്ത. 39 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വര്‍ണമുള്‍പ്പെടെ 88 മെഡലുകള്‍ സ്വന്തമാക്കിയ ചൈന മെഡല്‍ പട്ടികയില്‍ രണ്ടാമത് ഫിനിഷ് ചെയ്തു. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വര്‍ണമുള്‍പ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിലും ചരിത്രം കുറിച്ചത്.

sameeksha-malabarinews

അവസാന ദിനത്തില്‍ വനിതകളുടെ ബാസ്‌കറ്റ്ബോളിലും വോളിബോളിലുമുള്‍പ്പെടെ അമേരിക്ക മൂന്ന് സ്വര്‍ണം നേടി. ആകെ 39 സ്വര്‍ണത്തിനൊപ്പം 41 വെള്ളിയും 33 വെങ്കലവും അമേരിക്കയ്ക്ക് സ്വന്തം. 32 വെള്ളിയും 18 വെങ്കലവും 38 സ്വര്‍ണവും ചൈനയും നേടി.

അതേസമയം, ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്ലറ്റിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ജാവലി ത്രോ താരം നീരജ് ചോപ്രയ്ക്ക് കൈനിറയെ പാരിതോഷികങ്ങള്‍. ഹരിയാന പഞ്ചാബ് സര്‍ക്കാരുകളും മഹീന്ദ്രയും ബൈജൂസുമൊക്കെ നീരജിന് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. ടോക്യോയില്‍ 87.58 മീറ്റര്‍ ദൂരെ ജാവലില്‍ എറിഞ്ഞാണ് നീരജ് ചരിത്രത്തില്‍ ഇടം നേടിയത്.

മെഡല്‍ നേടിയതിനു പിന്നാലെ സ്വന്തം സംസ്ഥാനമായ ഹരിയാനയാണ് നീരജിന് ആദ്യ പാരിതോഷികം വാഗ്ധാനം ചെയ്തത്. ആറ് കോടി രൂപയുടെ സാമ്പത്തിക പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന, ഇന്ത്യന്‍ സൈന്യത്തിലെ ജീവനക്കാരനായ നീരജിന് ക്ലാസ് വണ്‍ സര്‍ക്കാര്‍ ഉദ്യോഗം വാഗ്ധാനം ചെയ്തു. കൂടാതെ സംസ്ഥാനത്ത് എവിടെയും 50 ശതമാനം വില ഇളവില്‍ ഭൂമി സ്വന്തമാക്കാനുള്ള അധികാരവും നല്‍കി.

ഹരിയാന സര്‍ക്കാരിന്റെ രണ്ട് കോടി രൂപ, മണിപ്പൂര്‍ സര്‍ക്കാരിന്റെ ഒരു കോടി രൂപ, കൂടാതെ ബിസിസിഐയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ഒരു കോടി രൂപ, മഹീന്ദ്ര എക്‌സ് യുവി 700, ബൈജൂസ് ഗ്രൂപ്പിന്റെ രണ്ട് കോടി രൂപ എന്നീ പാരിതോഷികങ്ങളും നീരജിനു ലഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!