തിരൂരങ്ങാടി: കുട്ടികളുടെ പ്രിയ അധ്യാപകന്‍ അനീഷ് മാസ്റ്റരുടെ ഓര്‍മ്മയില്‍ ഓണ്‍ലൈന്‍ പഠനത്തിനു പ്രയാസമനുഭവിക്കുന്ന മൂന്നിയൂര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് 30 ഫോണുകള്‍ നല്‍കന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
ഇതു കൂടാതെ അര്‍ഹരായ കുട്ടികള്‍ക്ക് ഡാറ്റാ റീച്ചാര്‍ജും പഠനോപകരണങ്ങളും നല്‍കുന്നുണ്ട്. അനീഷ് മാസ്റ്റര്‍ സ്മാരക സൗഹൃദക്കൂട്ടായ്മയുടെ ഈ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ അനീഷ് മാഷിന്റെ സഹപ്രവര്‍ത്തകരായ മജീദ് പി, മുഹമ്മദ്. കെ, ജയരാജന്‍ കെ , സദാനന്ദന്‍ എം, രതീഷ് എസ്. ആര്‍ ഫസല്‍ എ തുടങ്ങിയവര്‍ സംബന്ധിച്ചു.




