Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍; രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് യാത്രാനുമതി

HIGHLIGHTS : Local train service in Maharashtra from August 15; Travel permit for those who take two doses of vaccine

മുംബൈ: ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍ പുനാരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ലോക്കല്‍ ട്രെയിനുകള്‍ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

കേസുകള്‍ ഉയര്‍ന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍
ഏര്‍പ്പെടുത്തേണ്ടിവരും. അതിനാല്‍ മറ്റൊരു തരംഗത്തെ ക്ഷണിച്ചുവരുത്തരുതെന്നും താക്കറെ അഭ്യര്‍ത്ഥിച്ചു. നാളെ നടക്കുന്ന കോവിഡ്‌
ടാസ്‌ക് ഫോഴ്സ് യോഗത്തിനു ശേഷം മാളുകളും റെസ്റ്റോറന്റുകളും തുറക്കുന്നതുള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

സംസ്ഥാനത്ത് ഇപ്പോള്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, സബര്‍ബര്‍ റെയില്‍വെ സ്റ്റേഷനുകള്‍ വഴിയോ ടിക്കറ്റുകള്‍ ലഭിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!