Section

malabari-logo-mobile

പൊട്ടിക്കരഞ്ഞ് മെസി: ബാഴ്‌സയില്‍ നിന്നുമുള്ള പടിയിറങ്ങല്‍ വികാരപരം

HIGHLIGHTS : തന്റെ പതിമൂന്നാം വയസ്സുമുതല്‍ തന്നെ വളര്‍ത്തിയ ക്ലബ്ബിനെ, നാടിനെ പിരിയാനുള്ള സമയമായെന്ന് ഉള്‍ക്കൊള്ളാനാവാതെ ഫുട്‌ബോള്‍ രാജകുമാരന്‍ തേങ്ങുമ്പോള്‍ വി...

തന്റെ പതിമൂന്നാം വയസ്സുമുതല്‍ തന്നെ വളര്‍ത്തിയ ക്ലബ്ബിനെ, നാടിനെ പിരിയാനുള്ള സമയമായെന്ന് ഉള്‍ക്കൊള്ളാനാവാതെ ഫുട്‌ബോള്‍ രാജകുമാരന്‍ തേങ്ങുമ്പോള്‍ വിതുമ്പോലെ ആ ദൃശ്യം കണ്ടത് ലക്ഷക്കണക്കിനാളുകള്‍.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ലയണല്‍ മെസ്സിയെന്ന ലാറ്റിനമേരിക്കക്കാരനെ ഇതിഹാസമാക്കി മാറ്റിയ ബാഴ്‌സലോണ എന്ന സ്പാനിഷ് ക്ലബ്ബില്‍ ന്ിന്നും ഇന്ന് പടിയിറങ്ങി.

sameeksha-malabarinews

ലയണല്‍ മെസ്സി രണ്ട് പതിറ്റാണ്ട് പന്തുതട്ടിയ നഗരം അക്ഷരാര്‍ത്ഥിത്തില്‍ വേദനയാല്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത മെസ്സി താന്‍ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കാന്‍ മൈക്കിന് മുന്നിലെത്തിയപ്പോള്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്.

അമ്പത് ശതമാനം പ്രതിഫലം കുറച്ച് മെസി ക്ലബ്ബില്‍ തുടരാന്‍ സന്നദ്ധമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരന്നുണ്ട. എന്നാല്‍ സ്പാനിഷ് ലീഗിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ മെസിയുടെ പിരിയല്‍ അനിവാര്യമാക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാഴ്‌സ.

2001ല്‍ ബാഴ്‌സയുടെ യൂത്ത്ക്ലബ്ബില്‍ കളിക്കാനാണ് അര്‍ജന്റീന ഈ നഗരത്തിലെത്തുന്നത്. മൂന്ന് വര്‍ഷംകൊണ്ട് തന്റെ 16ാം വയസ്സില്‍ തന്നെ ഒന്നാം നിരടീമില്‍ മെസി ഇടം കണ്ടെത്തി. അതൊരു ജൈത്രയാത്രയുട തുടക്കമായിരുന്നുത 485 കളികളില്‍ നിന്നും 444 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ഇതിനിടെ ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസും, ആറ് ബാലണ്‍ദ്യോറും, പത്തദ് ലാലീഗയും, നാല് ചാമ്പ്യന്‍സ് ലീഗും,ഉള്‍പ്പെടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്‌സയും മെസ്സിയും നേടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!