Section

malabari-logo-mobile

കടത്തില്‍ മുങ്ങി ബാഴ്‌സ; മെസി പിഎസ്ജിയിലേക്ക്

HIGHLIGHTS : മെസി ആഗ്രഹിച്ചിട്ടും നിലനിര്‍ത്താനുള്ള കരുത്തില്ലാതെ ബാഴ്‌സലോണ. പതിനായിരം കോടി കടമുള്ള ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ സാമ്പത്തിക ചട്ടങ്ങള്‍ പ...

മെസി ആഗ്രഹിച്ചിട്ടും നിലനിര്‍ത്താനുള്ള കരുത്തില്ലാതെ ബാഴ്‌സലോണ. പതിനായിരം കോടി കടമുള്ള ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കേണ്ടിവരുമ്പോള്‍ മെസിയെ നിലനിര്‍ത്താന്‍ ഇനിയാവില്ല. ഇതോടെ മെസിയെ റാഞ്ചാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ലീഗിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ രംഗത്തെത്തി.

കഴിഞ്ഞ സീസണോടെ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ജുലൈ മുതല്‍ സ്വതന്ത്ര കളിക്കാരനാണ്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ബാഴ്‌സയുടെ 35 കിരീടനേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മെസിക്ക് ക്ലബ്ബില്‍ തുടരാന്‍ തന്നെയായിരുന്നു താല്‍പര്യം. അതനുസരിച്ച് നിലവിലെ ശമ്പളം കുറച്ച് 5 വര്‍ഷം കളിക്കാന്‍ ധാരണയായതുമാണ്. എന്നാല്‍ ബാഴ്‌സയുടെ ഈ ആവിശ്യം അംഗീകരിക്കാന്‍ സ്പാനിഷ് ലീഗ് അധികൃതര്‍ തയ്യാറായില്ല. അതോടെയാണ് മെസി ബാഴ്‌സയുടെ പടിയിറങ്ങുമെന്ന് ഉറപ്പായത്.

sameeksha-malabarinews

നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായാണ് മെസിയൂടെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ മെസ്സിയെ സ്വന്തമാക്കാന്‍ പിഎസ്ജി രംഗത്തുണ്ട്.

മെസിയെ പിഎസ്ജിയിലെത്തിക്കാന്‍ നെയ്മറും സജീവമായി രംഗത്തുണ്ട്. തന്റെ പത്താം നമ്പര്‍ ജഴ്‌സി തന്നെ മെസിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്വീകരിക്കാനിടിയില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

1970 പാരീസ് ആസ്ഥാനമായി രൂപം കൊണ്ട പിഎസ്ജി നിലവില്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!