ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിലെ രാമ്പനില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബനിഹല്‍ മേഖലയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. പ്രദേശവാസികളായ രണ്ട് പേരാണ് അപകടത്തില്‍ പെട്ടത്.
സംഭവത്തിന് പിന്നാലെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടേയും പരിക്ക് ഗുരുതരമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്.
വ്യാഴാഴ്ച കശ്മീരിലെ ബെമിനയിലും അജ്ഞാതര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മെഹ്ജുര്‍ നഗര്‍ മേഖലയിലാണ് മറ്റൊരു ഗ്രനേഡ് ആക്രമണമുണ്ടായത്. ഈ സംഭവത്തിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.




