മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് യൂത്ത് ലീഗ്

കോഴിക്കോട്:  യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ നേതൃത്വം.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് മൂസ്ലീംലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ വെച്ച നടന്ന ചന്ദ്രികയുടെ വാര്‍ത്തസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് നടപടി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച കത്ത് ദേശീയ നേതൃത്വം ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് കൈമാറി.

ഇതിനിടെ മുസ്ലീംലീഗില്‍ മുഈന്‍ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായി.

നടപടി സ്വീകരിക്കുകയാണങ്ങില്‍ അത് പാണക്കാട് കുടുംബത്തെ എത് തരത്തില്‍ ബോധ്യപ്പെടുത്തുമെന്നതും നേതൃത്വത്തിന് തീരുമാനമെടുക്കേണ്ടതുണ്ട്. പാണക്കാട് കുടുംബവും ഇക്കാര്യവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തിന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തസമ്മളനം നടന്നുകൊണ്ടിരിക്കെ കുഞ്ഞിലിക്കുട്ടിയുടെ അനുയായി മുഈന്‍ അലി തങ്ങളെ പച്ചത്തെറി വിളിച്ചത് സമുദായത്തിനിടയില്‍ തന്നെ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top