പരപ്പനങ്ങാടിയില്‍ നടപ്പാതയുടെ സ്‌ളാബ്മാറ്റി ഡ്രൈനേജില്‍ വൈദ്യുതി തൂണ്‍ സ്ഥാപിച്ചത് വിവാദമാകുന്നു

പരപ്പനങ്ങാടി:നഗരസഭയിലെ ഏറ്റവും തിരക്കേറിയ മെയിന്‍ റോഡിലെ നടപ്പാതയിലുള്ള സ്ലാബ് എടുത്തുമാറ്റി കെ.എസ്.ഇ.ബി ‘എ പോള്‍’ ഇരുമ്പ് കാല്‍ സ്ഥാപിച്ചു ലൈന്‍
വലച്ചത് വിവാദമാകുന്നു. പരപ്പനങ്ങാടി കോഴിക്കോട് റോഡില്‍ അഞ്ചപ്പുരയിയിലാണ്
വൈദ്യുതി ബോര്‍ഡിന്റെ ഈ അപൂര്‍വ്വ നടപടി.

വെള്ളമൊഴുകിപോകാനുള്ള ഡ്രൈനേജിന്റെ മുകളില്‍ സ്ലാബ്നിരത്തിയാണ് ടൗണില്‍ ഫൂട്ട്പാത്തുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. സ്‌ളാബ് മാറ്റിയശേഷം ഡ്രൈനേജില്‍ പോസ്റ്റ് ഇറക്കിവെച്ച് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇത് വെള്ളത്തിന്റെ ഒഴുക്ക്
തടസ്സപ്പെടുമെന്നാണ്‌നാട്ടുകാര്‍ ആരോപിക്കുന്നത്. ഫൂട്ട് പത്തിലൂടെയുള്ള
കാല്‍നടയാത്രക്കാരുടെ സഞ്ചാരവും തടസ്സപെടുന്നുണ്ട്. പരപ്പനങ്ങാടി നാടുകാണി
പാത നിര്‍മാണവുമായി ബന്ധപ്പട്ട്‌റോഡ് വീതി കൂട്ടുന്നതിന്റെ
ഭാഗമായാണ്‌പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത്.

Share news
error: Content is protected !!
Scroll to Top