”ഈഡി വിഷയത്തില്‍ ഫോണ്‍ രേഖകള്‍ പുറത്തുവിട്ടാല്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും” ജലീലിന്റെ വെല്ലുവിളി

മലപ്പുറം; പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ.ടി ജലീല്‍ എംഎല്‍എ. മുഈന്‍ ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടി കനത്ത വില നല്‍കേണ്ടിവരുമെന്ന് കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇഡിയുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി തന്നെ പാണക്കാട് കുടുബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്തുവിടേണ്ടി വരും അതൊക്ക പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്നും 2006ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങുമെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ജലീലിന്റെ വെല്ലുവിളി മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാട്. മുസ്ലീംലീഗില്‍ എന്തെങ്ങിലും അഭിപ്രായ വത്യാസമുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് സംസ്ഥാന ജനറല്‍ സക്രട്ടറി പിഎംഎ സലാം തന്നെ വ്യക്തമാക്കി.

എന്നാല്‍ ജലീല്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തിനകത്ത് നടക്കുന്ന ചര്‍ച്ചകളും വിവരങ്ങളും പുറത്തേക്ക് അറിയുന്നുണ്ട് തന്നെയാണ് സൂചന.

Share news
error: Content is protected !!
Scroll to Top