Section

malabari-logo-mobile

സൗദിയില്‍ പണിയെടുക്കണമെങ്കില്‍ ഇനി പരീക്ഷ പാസാവണം

HIGHLIGHTS : If you want to work in Saudi, you have to pass the exam

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യണമെങ്കില്‍ ഇനി പരീക്ഷ പാസാവണം. ആശാരിപ്പണിക്കാര്‍, എ.സി ടെക്നീഷന്‍, വെല്‍ഡര്‍, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷന്‍, പെയിന്റര്‍ എന്നിവര്‍ വിദേശ തൊഴിലാളിയുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ പരീക്ഷ എഴുതി പാസ്സാവണം.

സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന് കീഴിലായിരിക്കും പരീക്ഷ. നേരത്തെ നിരവധി സാങ്കേതിക തൊഴിലുകള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ തൊഴിലുകള്‍ ഇതില്‍ പെടുത്തിയതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

ആകെ 120 തൊഴിലുകള്‍ വരുന്ന ആറു സ്പെഷ്യാലിറ്റികളാണ് (തൊഴില്‍ക്കൂട്ടം) പ്രോഗ്രാമില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!