താരപുത്രി മാളവിക ജയറാം വിവാഹിതയായി

താര ദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലില്‍ ഉടുത്ത് ജയറാമിന്റെ കൈ പിടിച്ചാണ് മാളവിക എത്തിയത്. ജയറാമിന്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തി.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മകളുടെ വിവാഹമെന്നും ജയറാമും പാര്‍വതിയും പ്രതികരിച്ചു. 32 വര്‍ഷം മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം തങ്ങള്‍ക്കുണ്ടായെന്നും ജയറാം കൂട്ടിച്ചേര്‍ത്തു

കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ച് കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു മാളവികയുടെയും നവനീതിന്റേയും വിവാഹനിശ്ചയം. അതിനുശേഷം അടുത്ത കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് നവനീത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top