Section

malabari-logo-mobile

ചരിത്രസ്വര്‍ണ്ണം നേടി ഇന്ത്യന്‍ രാജകുമാരന്‍ നീരജ് ചോപ്ര

HIGHLIGHTS : ടോക്കിയ; ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഒരു അത്‌ലറ്റ് സ്വര്‍ണ്ണമണിഞ്ഞിരിക്കുന്നു. 136 കോടി ജനങ്ങളുടെ സ്വപ്‌നം ചിറികിലേറ്റി ജാവിലന്‍ പറ...

ടോക്കിയ; ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഒരു അത്‌ലറ്റ് സ്വര്‍ണ്ണമണിഞ്ഞിരിക്കുന്നു. 136 കോടി ജനങ്ങളുടെ സ്വപ്‌നം ചിറികിലേറ്റി ജാവിലന്‍ പറത്തിയ ഹര
ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുമെത്തിയ നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയിരിക്കുന്നു. അവിശ്വസനീയമായ നേട്ടം കൈവരിച്ച നീരജ് ആദ്യ ഏറില്‍ 87.03 മീറ്റര്‍ ദൂരവും, രണ്ടാമത്തേ ഏറില്‍ 87.57 മീറ്റര്‍ ദൂരവും മറികടന്നു. പുരുഷന്‍മാരുടെ ജാവിലിന്‍ ത്രോയില്‍ ജര്‍മ്മനിയുടെ ലോക ഒന്നാം നമ്പര്‍ താരം വെബറിനെ അടക്കം അട്ടിമറിച്ചാണ് നീരജ് ചരിത്രമെഴുതിയത്.

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഇതിന് മുമ്പ് വ്യക്തിഗതനേട്ടം കൈവരിച്ചത് ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര മാത്രമാണ്.അത്‌ല്റ്റിക്‌സില്‍ ഒരു വെള്ളിയോ സ്വര്‍ണ്ണമോ ഇതുവരെ രാജ്യത്തിന് ലഭിച്ചിട്ടില്ല.

sameeksha-malabarinews

ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറാണ് നീരജ്.
ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയിരുന്നു. 2016ല്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയാണ് നീരജ് ആദ്യവരവറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!