പ്രാദേശികം

അംഗൻവാടി വിദ്യാർത്ഥി കൾക്ക് യൂണിഫോം വിതരണം നടത്തി  പെരുമണ്ണ ക്ലാരി പഞ്ചായത്ത് 

    പെരുമണ്ണ ക്ലാരി :പെരുമണ്ണ ക്‌ളാരി ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  പഞ്ചായത്തിലെ മുഴുവൻ അംഗൻവാടിയിലെ വിദ്യാർത്ഥി കൾക്കുള്ള യൂണിഫോം  വിതരണം ചൈതു. പഞ്ചായത്ത് പരിധിക്കുള്ളിലെ  ഇരുപത്തി അഞ്ചു അംഗൻവാടിയിൽ നിന്നായി നാനൂറിൽ കൂടുതൽ വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ഇതോടെ താനൂർ ബ്ലോക്കിൽ വളവന്നൂർ പഞ്ചായത്തിന് ശേഷം ഈ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്തായി പെരുമണ്ണ ക്ലാരി പഞ്ചായത്ത്.വിതരണ ഉദ്ഘാടനം  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി സി സാഹിറ നിർവഹിച്ചു,  വൈസ് പ്രസിഡന്റ്‌ ഷെരീഫ് […]

ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ ഗതാഗത നിയന്ത്രണം

താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗങ്ങളിലെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഒഴൂര്‍ പാണ്ടിമുറ്റം പി.ഡബ്ല്യു.യു.ഡി റോഡില്‍ ഒഴൂര്‍ മുതല്‍ പാണ്ടിമുറ്റം വരെ മാര്‍ച്ച് 14 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. താനാളൂര്‍ നിന്നും ചെമ്മാട് പോവേണ്ടവര്‍ വെള്ളച്ചാല്‍ തെയ്യലിങ്ങല്‍ വഴിയും പാണ്ടിമുറ്റത്ത് നിന്നും താനാളൂര്‍ പോവേണ്ടവര്‍ തെയ്യലിങ്ങല്‍ വെള്ളച്ചാല്‍ വഴിയും തിരിഞ്ഞ് പോകണം. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

തിരൂരില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ വാരണാസി സ്വദേശിനിയെ കുടുംബത്തിലേക്ക് തിരിച്ചെത്തിച്ച് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍

തിരൂരില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിനിയായ ഷമീന/കമലേഷ് (53)ന് കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. ഫെബ്രുവരി 27 നാണ് തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കണ്ടെത്തിയ ഇവരെ മഞ്ചേരി ജയില്‍ സൂപ്രണ്ടിന്റെയും വനിതാ സംരക്ഷണ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരം സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചത്. തുടര്‍ന്ന് 181 ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ ഉത്തര്‍പ്രദേശ് വണ്‍ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെട്ട് ഷമീനയുടെ ബന്ധുക്കളെ കണ്ടെത്തി. ബന്ധുക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിരിച്ചറിയുകയും

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

കോഴിക്കോട് :പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വീസിന്റെ ലക്ഷ്യം. എല്ലാ ദിവസവും വൈകീട്ട് മൂന്നു മണിയോടെ തുടങ്ങി രാത്രി പത്തര വരെ സര്‍വീസുണ്ടാകും. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി

സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ്2025-26 യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡ്’ പ്രഖ്യാപനവും അനുസ്മരണ ചടങ്ങും നടന്നു. ക്യാമ്പസ് സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനായി കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നുള്ള 10 മാഗസിനുകളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്. പി.എസ്.എം.ഒ കോളേജ് മാനേജര്‍ അബ്ദുറഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഹമദ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുകയും അവാര്‍ഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു.

error: Content is protected !!
Scroll to Top