പ്രാദേശികം

അക്ഷയ സംരംഭകരാകാം: എസ്.സി/ എസ്.ടിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

മലപ്പുറം:സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ സ്വീകരിക്കും. അപേക്ഷ ഫീസ് മാര്‍ച്ച് 21 വരെയും സ്വീകരിക്കു പട്ടികജാതി ലൊക്കേഷന്‍:എടപ്പാള്‍ ഗ്രാമപഞ്ചായത്ത്പെരുമ്പറമ്പ് അങ്ങാടികുഴിമണ്ണ ഗ്രാമപഞ്ചായത്ത്-ആക്കപ്പറമ്പ്മഞ്ചേരി മുനിസിപ്പാലിറ്റി-ചോലക്കല്‍നന്നമുക്ക് ഗ്രാമപഞ്ചായത്ത്-പള്ളിക്കരപെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത്-ക്ലാരി മൂച്ചിക്കല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്-അത്താണിപ്പടിതാനാളൂര്‍ ഗ്രാമപഞ്ചായത്ത്-പട്ടരുപ്പറമ്പവളാഞ്ചേരി മുനിസിപ്പാലിറ്റി-കുളമംഗലം പട്ടിക വര്‍ഗ ലൊക്കേഷന്‍:അമരമ്പലം […]

തൃക്കുളം-തെയ്യാല റോഡില്‍ ഗതാഗത നിയന്ത്രണം

താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൃക്കുളം-തെയ്യാല റോഡില്‍ പാണ്ടിമുറ്റം മുതല്‍ വെള്ളിയാമ്പുറം വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥി സംഘർഷത്തേതുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മിഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സ്‌കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന

കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച്‌ മൂന്നു മരണം

മലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു.പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാസിലയുടെ സഹോദരൻ ബാസിത്തിനെ കരിപ്പൂർ വിമാനത്താവളത്തില്‍ വിട്ട് തിരികെ മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടവാർത്ത അറിഞ്ഞ ബാസിത് ദുബായ്

പാചകവാതക പ്രതിസന്ധി രൂക്ഷം;ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

താനൂർ: യുദ്ധ പശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകൾ അടച്ചുപൂട്ടലില്ലെന്ന് ഹോട്ടൽ സംഘടനയായ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. 90 ശതമാനം ഹോട്ടലുകളും പ്രവർത്തിക്കുന്നത് പാചകവാതകം ഉപയോഗിച്ചാണെന്നും, മുന്നോട്ട് പോകുവാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കെ.എച്ച്.ആർ.എ യുടെ താനൂർ മേഖല സെക്രട്ടറി പി.ടി ഇല്യാസ് പറഞ്ഞു. ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാന മാർഗമാണ് നഷ്ടപ്പെടുകയെന്നും ഒട്ടേറെ കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും പി.ടി ഇല്യാസ് കൂട്ടിച്ചേർത്തു. ആശുപത്രികളിലെ രോഗികൾക്കും, യാത്രികർക്കും,

സ്‌കൂട്ടറിടിച്ച് കാല്‍ നടയാത്രക്കാരിക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരിയായ മൊയ്തീന്‍ പള്ളി സ്വദേശിനി കിഴക്കൂട്ട് താഹിറ (48) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!
Scroll to Top