പ്രാദേശികം

സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന്

സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 11ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന പദ്ധതി വിശദീകരിക്കും. ചേരിപ്പറമ്പ് റേഷന്‍ കടയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ പോരൂര്‍ പഞ്ചായത്തിലെ ചേരിപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം സ്വദേശികളായ സോളമനും ഭാര്യ സീമയ്ക്കും സാക്ഷരത ക്ലാസ് നല്‍കാന്‍

താനൂരില്‍ തെരുവുനായ ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

താനൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുനിസിപ്പാലിറ്റി ഇരുപത്തിനാലാം ഡിവിഷന്‍ കാരാട് ഭാഗത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഫാത്തിമ ജിയ (6), മിഥുന്‍ (30), വൈഗ (19) എന്നിവര്‍ക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!
Scroll to Top