കിടപ്പുരോഗിയായ വൃദ്ധയെ തെരുവുനായ കടിച്ചുകൊന്നു

എരുമപ്പെട്ടി : വെള്ളറക്കാട് കൊല്ലൻപടിയിൽ വൃദ്ധയെ വീടിനുള്ളിൽ കയറി തെരുവ് നായ കടിച്ച് കൊന്നു. അസുഖബാധിതനായ മകനും കടിയേറ്റു. കിടപ്പ് രോഗിയായ കൊല്ലൻപടി കിഴക്കേപുരയ്ക്കൽ കാർത്യായനിയെ (84)യാണ് വീടിനകത്ത് കയറി നായ കടിച്ച് കൊന്നത്. വീടിൻ്റെ ചാരിയിട്ട വാതിൽ തുറന്നാണ് നായ അകത്തു കടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസി(60)നേയും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

വ്യാഴം വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്യായനിയെ വീടിനകത്ത് കയറി നായ ആക്രമിക്കുകയായിരുന്നു. മുഖവും ശരീരവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. ഇരുവരേയും ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കാർത്യായനി മരിച്ചു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഭർത്താവ്: പരേതനായ കൃഷ്ണൻ. മറ്റ് മക്കൾ:പ്രേമ, മണി(പികെഎസ് കടങ്ങോട് മേഖല പ്രസിഡന്റ്), രമേഷ്, സതീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, സിനി, രമാദേവി.

Share news
error: Content is protected !!
Scroll to Top