
ഫറോക്ക് : സാഹിത്യകാരൻ ശശീധരൻ ഫറോക്കിനെ കെ.പി. സി.സി. സാംസ്ക്കാരിക സാഹിതി ബേപ്പൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആദരിച്ചു.
മുൻ PSC മെമ്പർആർ.എസ്.പണിക്കർ ശശീധരൻ ഫറോക്കിനെ പൊന്നാടയണിയിച്ചു.
സംസ്ക്കാര സാഹിതി ജില്ല ചെയർമാൻ കാവിൽ പി. മാധവൻ സ്നേഹോപഹാരം നൽകി.
സംസ്ക്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ പി.ടി. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
ആർ.എസ്. പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.
കാവിൽ പി. മാധവൻ, എം.കെ. രാജീവ് കുമാർ, ബാബു വാളക്കട, ഡോ:ശരത് മണ്ണൂർ, ഡോ: എം.വി. മുഹമ്മദ് ഷിയാസ്, കെ. തസ്വീർ ഹസ്സൻ, അജിത്ത് കുമാർ പൊന്നേംപറമ്പത്ത്, സുന്ദർ രാജ്, പ്രസാദ് കൊളത്തൊടി, മുരളി ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




