
പകല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ വേനല്‍ക്കാല പരിചരണത്തിന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
മൃഗങ്ങള്‍ക്ക് 24 മണിക്കുറും കുടിക്കുവാന്‍ ശുദ്ധജലം ഉറപ്പാക്കണം. കഠിനമായ വേനലില്‍ മൃഗങ്ങളെ കെട്ടിയിടരുത്. രാവിലെയും വൈകീട്ടും മാത്രം വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകണം. രാവിലെ 11 മുതല്‍ മൂന്നു വരെ കന്നുകാലികളെ പണികള്‍ക്കായി ഉപയോഗിക്കുന്നതും തുറന്നസ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും ഒഴിവാക്കണം. എളുപ്പം ദഹിക്കുന്ന നാരുകള്‍ കൂടുതലുള്ള തീറ്റവസ്തുക്കള്‍ നല്‍കുക, ദിവസത്തില്‍ രണ്ടുതവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുക, വളര്‍ത്തുമൃഗങ്ങളുടെ തൊഴുത്തില്‍/കൂടില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
അപകട സൂചനകള്‍ അഥവാ സ്ട്രോക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. സൂര്യാഘാതം മൂലം മരണം സംഭവിക്കുകയാണെങ്കില്‍ ഉടന്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ അറിയിക്കണം. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍- 0483-2734815, 7592986964.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




