കിണറ്റിൽ ചാടിയ ദമ്പതികളെ രക്ഷിച്ചു

ചേലേമ്പ്ര : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി, പിന്തുടർന്ന് ഭർത്താവും. വ്യാഴം പകൽ 12.30ഓടെ കലിക്കറ്റ് സർവകലാശാലക്കടുത്ത് ചെട്ട്യാർമാട്ടിലാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ഭാര്യ താഴ്ചയും നിറയെ വെള്ളവുമുള്ള കിണറ്റിലേക്ക് എടുത്തുചാടിയത്.

ഭാര്യ ചാടുന്നത് കണ്ട ഭർത്താവും പിന്നാലെ കിണറ്റിലേക്ക് എടുത്തുചാടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് മീഞ്ചന്തയിൽനിന്ന് ഫയർ ഫോഴ്സ് എത്തി ഇരുവരെ യും രക്ഷിച്ചു. 22കാരിയായ യുവതി പ്രസവിച്ചിട്ട് 22 ദിവസമെ ആയിട്ടുള്ളൂ.

പരാതികളൊന്നുമില്ലാത്ത തിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top