
താനൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുനിസിപ്പാലിറ്റി ഇരുപത്തിനാലാം ഡിവിഷന്‍ കാരാട് ഭാഗത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഫാത്തിമ ജിയ (6), മിഥുന്‍ (30), വൈഗ (19) എന്നിവര്‍ക്കാണ് കടിയേറ്റത്.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




