
പരപ്പനങ്ങാടി : എക്സൈസ് വകുപ്പ് – വിമുക്തി മിഷൻ ജില്ലാതലത്തിൽ ‘ലഹരിക്കെതിര വാക്കത്തോൺ’ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി ബി.ഇ.എം.എൽ പി സ്കൂളിന് മുൻവശം വച്ച് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും യുവതലമുറയെ സംരക്ഷിക്കയും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത് .
മാക്ക് സെവൻ ഹെൽത്ത് ആന്റ് റിക്രിയേഷൻ ക്ലമ്പ് , നഹാസ് ഹോസ്പിറ്റൽ, വാക്കേഴ്സ് ക്ലബ് പരപ്പനങ്ങാടി , റസിഡൻസ് അസോസിയേഷൻ പരപ്പനങ്ങാടി എന്നിവരുമായി സഹകരിച്ചാണ് ഇന്ന് രാവിലെ 7 മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലാ വിമുക്തി മാനേജറും, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റുമായ പ്രദീപ് റാവു ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ , പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഷാജി.എസ്. ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറം ജില്ലാ വിമുക്തി മാനേജറും, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ പ്രദീപ് റാവു ലഹരിക്കെതിരര സന്ദേശവും ബോധവൽക്കരണക്ലാസും എടു ത്തു .തുടർന്ന് പ്രോഗ്രാമിന് ആംശസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ കേലചം കണ്ടി , അബ്ദു റഹ്മാൻ മാസ്റ്റർ മദ്യവർ ജന സമിതി സംസ്ഥാന സമിതി അംഗം കോഡിനേറ്റർ നാസർ MEC, ഇന്റർനേഷണൽ അത്ലറ്റിക്ക് ചാമ്പ്യൻ വിനോദ് , വാക്കേഴ്സ് ക്ലബ് , പരപ്പനങ്ങാടി മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
തിരൂരങ്ങാടി പ്രിവന്റീവ് ഓഫീസർ പ്രിയേഷ് നന്ദി പ്രകാശിപ്പിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




