കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സ്ത്രീകള്‍ക്കെതിരായ അക്രമം രാഷ്ട്രീയപ്രശ്‌നമാണ്- കെ. അജിത

സ്ത്രീകള്‍ക്കെതിരായ അക്രമം രാഷ്ട്രീയപ്രശ്‌നമാണ്- കെ. അജിത

സ്ത്രീകള്‍ക്കെതിരായ അതിക്രമം കുടുംബത്തിലായാലും സ്വന്തം വീട്ടിലായാലും അത് സ്വകാര്യമായതല്ല സാമൂഹികവും രാഷ്ട്രീയവുമായതാണെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തക കെ. അജിത അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ വനിതാപഠന വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണങ്ങളില്‍ പോലും ലൈംഗികതയേക്കാള്‍ സ്ത്രീയെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള അധികാരതാത്പര്യമാണ് പ്രകടമാകുന്നതെന്നും അവര്‍ പറഞ്ഞു. ‘ കേരളത്തിലെ സ്ത്രീ മുന്നേറ്റത്തില്‍ അന്വേഷിയുടെ പങ്ക് ‘ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പഠനവകുപ്പ് മേധാവി ഡോ. ലയന ആനന്ദ് സ്വാഗതം പറഞ്ഞു.

പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് മാർച്ച് 23 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പ് കേരള പോലീസ് അക്കാദമിയിൽ നടത്തുന്ന പ്രൊഫഷണൽ  ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2025 ( ബാച്ച് II ) മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി മാർച്ച് 23 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 145 രൂപ. ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പോലീസ് അക്കാഡമി, തൃശൂർ ( ഫോണ്‍ : 0487 2328770, ഇ-മെയിൽ : forensichod@uoc.ac.in ) എന്ന വിലാസത്തില്‍ മാർച്ച് 24-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ഇൻസ്ട്രക്ടർ നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഇലക്ട്രിക്കൽ ആന്റ് ഇലട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ഇൻസ്ട്രക്ടർ നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് 17-ന് നടക്കും. ഒരൊഴിവാണുളളത്. രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. (CCSS UG – 2009 മുതൽ 2013 വരെ പ്രവേശനം)  രണ്ടാം സെമസ്റ്റർ സെപ്റ്റംബർ 2021, മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ സ്ട്രീം (CCSS UG – 2009 മുതൽ 2013 വരെ പ്രവേശനം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2021  ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

മാർച്ച് 23-ന് ആരംഭിക്കുന്ന വിദൂര വിഭാഗം ആറാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി. (CBCSS – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ (CCSS) രണ്ടാം സെമസ്റ്റർ (2024 പ്രവേശനം മുതൽ), നാലാം സെമസ്റ്റർ (2024 പ്രവേശനം) പി.ജി. ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 26 വരെയും 255 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 18 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. – ഡിസംബർ 2024, ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. ഫോക്‌ലോർ (CCSS – 2024 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. എൻവിറോൺമെന്റൽ സയൻസ് (CCSS) ഒന്നാം സെമസ്റ്റർ (2024, 2025 പ്രവേശനം), മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

സൂക്ഷ്മപരിശോധനാഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് രണ്ടാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം), ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.എ. (CUCBCSS – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ജനുവരി 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top