കോൺക്രീറ്റ് മെഷീൻ മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്

കൊണ്ടോട്ടി : വാഴയൂർ തിരുത്തിയാട് മുളപ്പുറം റോഡിൽ കോൺക്രീറ്റ് മിക്സചർ മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. മെഷീന് ഉള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഏറെനേരം പണിപെട്ടാണ് പുറത്തെടുത്തത്. ബുധൻ വൈകിട്ട് നാലിനാണ് അപകടം.

കാരാട് തിരുത്തിയാട് ചെല്ലൈ പള്ളിയാളി റോഡിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുളപ്പുറം മണ്ണിൽ കടവത്ത് ഷഫീഖിന്റെ വീടിനോട് ചേർന്ന ഭിത്തി പൊളിഞ്ഞിരുന്നു. പുനർനിർമാണം നടക്കുന്നതിനിടെ കോൺക്രീറ്റ് മെഷീൻ മറിയുകയായിരുന്നു. രണ്ട് അതിഥിത്തൊഴിലാളികളടക്കം മുന്നുപേർക്കാണ് പരിക്കേറ്റത്. മാവൂരിൽനിന്നും മീഞ്ചന്തയിൽനിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി. വലിയ ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തിയാണ് രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് അമീന കുമാരി ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top