പാചകവാതക പ്രതിസന്ധി രൂക്ഷം;ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

താനൂർ: യുദ്ധ പശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകൾ അടച്ചുപൂട്ടലില്ലെന്ന് ഹോട്ടൽ സംഘടനയായ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ.

90 ശതമാനം ഹോട്ടലുകളും പ്രവർത്തിക്കുന്നത് പാചകവാതകം ഉപയോഗിച്ചാണെന്നും, മുന്നോട്ട് പോകുവാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കെ.എച്ച്.ആർ.എ യുടെ താനൂർ മേഖല സെക്രട്ടറി പി.ടി ഇല്യാസ് പറഞ്ഞു.

ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാന മാർഗമാണ് നഷ്ടപ്പെടുകയെന്നും ഒട്ടേറെ കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും പി.ടി ഇല്യാസ് കൂട്ടിച്ചേർത്തു.

ആശുപത്രികളിലെ രോഗികൾക്കും, യാത്രികർക്കും, വാടകയിടങ്ങളിൽ താമസിക്കുന്നവർക്കും, വിദ്യാർഥികൾക്കും, തൊഴിലാളികൾക്കുമാണ് ഈ പ്രതിസന്ധി നേരിട്ട് അനുഭവിക്കേണ്ടി വരിക. വനിതകളുടെ കൂട്ടായ്മയിൽ നടത്തുന്ന ഒട്ടേറെ നാടൻ ഭക്ഷണശാലകളും, കാറ്ററിംഗ് സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.

പാചകവാതകം ലഭ്യമല്ലാത്തതിനാൽ വിലവർധനയുമുണ്ടാകുവാൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

Share news
error: Content is protected !!
Scroll to Top