
താനൂർ: പൂരപ്പുഴയിൽ നടന്ന ബോട്ട് അപകടവുമായി ബന്ധപ്പെട്ട് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എതിരെ വ്യാജ പ്രചരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം ഏരിയ സെക്രട്ടറി സമദ് താനാളൂർ.
രണ്ടുവർഷം മുമ്പ് നടന്ന അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും, ജുഡീഷ്യൻ അന്വേഷണവും നടക്കുകയാണ്. നേരത്തെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ വിചാരണ നടപടികൾ മനുഷ്യാവകാശ കമ്മീഷനിലും കോടതിയിലും നടന്നുവരികയാണെന്നും മുസ്ലിം ലീഗ് മനപൂർവ്വമാണ് വ്യാജ പ്രചരണം അഴിച്ചുവിടുന്നതെന്നും സമദ് താനാളൂർ പരാതിയിൽ പറയുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





