
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സര്‍വ്വകലാശാലകളിലെല്ലാം അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ മാനേജുമെന്റുകളുടെ ഇടപെടല്‍ കര്‍ശനമായി വിലക്കി ഉത്തരവിറങ്ങി.
വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും, സ്വാശ്രയ സ്ഥാപനങ്ങളിലടക്കം എല്ലാ കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാര സെല്ലുകളും ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമയത്ത് പ്രമേഹ നിയന്ത്രണ സാധനങ്ങള്‍ കൈവശം വെക്കാന്‍ അനുവദിച്ച് ഉത്തരവായി. പഠനവൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ പ്രത്യേക സീറ്റും അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




