കാവനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

​​മലപ്പുറം: കാവനൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. വെട്ടത്തൂർ കള്ളിക്കാട് സ്വദേശികളായ അസി (49), ഭാര്യ സൗദ (42) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12:30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന അതേദിശയിലെത്തിയ കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാർ ഇടിച്ചതിന് പിന്നാലെ ഇരുവരും കാറിന് അടിയിലേക്ക് വീണു. ഇരുവരുടെയും ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണപ്പെട്ട അസിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലും സൗദയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലും ആണ് സൂക്ഷിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top