
താനൂർ: ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വാന നിരീക്ഷണ കേന്ദ്രം ഉയരുന്നത്.
മന്ത്രി വി അബ്ദുറഹിമാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നിർമ്മിച്ചത്. വൈകിട്ട് ഏഴുമണിക്ക് മന്ത്രി ഉദ്ഘാടനം നിർവഹിക്കും.
ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ & ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായിട്ടാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് ഈ വാന നിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്.
പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ, വാനനിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപ്പേർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലിസ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. കൂടാതെ 12 ഇഞ്ച് ടെലസ്കോപ്പും റിഫ്രാക്റ്റീവ് റെസ്കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും ഉൾപ്പെടുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





