സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. വേനൽച്ചൂട് 40 ഡിഗ്രിവരെ ഉയർന്നപ്പോൾ തിങ്കളാഴ്ച വേണ്ടിവന്നത് 11.21617 കോടി യൂണിറ്റ് വൈദ്യുതി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യവും സർവകാല റെക്കോർഡിലാണ്. തിങ്കളാഴ്ച 5933 മെഗാവാട്ടായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം. മാർച്ച് 26ന്റെ 5836എന്ന റെക്കോർഡാണ് തകർന്നത്.

തിങ്കളാഴ്ച പുറത്തുനിന്ന് 86. 014ദശലക്ഷം യൂണിറ്റ് (4270മെഗാവാട്ട് ) വൈദ്യുതി വാങ്ങി. ആഭ്യന്തര ഉൽപ്പാദനം 26.147 ദശലക്ഷം യൂണിറ്റാണ്(1669 മെഗാവാട്ട്). ഇതിൽ 10.56 ദശലക്ഷം യൂണിറ്റ് ഇടുക്കിയിൽനിന്ന് മാത്രമാണ്. സോളാറിൽനിന്നും കാറ്റിൽനിന്നുമായി 2.223 ദശലക്ഷം യൂണിറ്റും ഉൽപ്പാദിപ്പിച്ചു.

മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യം വൈകിട്ട് ആറുമുതൽ 10 വരെ ആയിരുന്നത് ഇപ്പോൾ പുലർച്ചെവരെ ആയിട്ടുണ്ട്. പുലർച്ചെ രണ്ടിനുശേഷമാണ് ഉപയോഗം 5000മെഗാവാട്ടിൽ തഴെയെത്തുന്നത്.

Share news
error: Content is protected !!
Scroll to Top