
ബെംഗളൂരു: കർണാടകയിൽ വൈദ്യുതവാഹനങ്ങൾക്ക് നൽകിയിരുന്ന റോഡ് നികുതിയിളവ് പിൻവലിച്ചു. നാലുചക്രവാഹനങ്ങളുടെ ഇളവാണ് പിൻവലിച്ചത്. വൈദ്യുത ഇരുചക്രവാഹനങ്ങളുടെനികുതിയിളവ് തുടരും.
25 ലക്ഷം രൂപവരെ വിലയുള്ള കാർ, ജീപ്പ് തുടങ്ങി നാലു ചക്ര വാഹനങ്ങൾക്കാണ് 100 ശതമാനം നികുതിയിളവ് അനുവദിച്ചിരുന്നത്.
ഇളവ് പിൻവലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതൽ 25 ലക്ഷം രൂപവരെ വിലയുള്ളവാഹനങ്ങൾക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും നികുതി നൽകണം.
നികുതിവരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നത്. നടപ്പു സാമ്പത്തിക വർഷം ഇതിലൂടെ 250 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





