വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചു

മുക്കത്തിനടുത്ത നെല്ലിക്കാപറ മ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് അഞ്ച് പവനോളം സ്വർണം കവർന്നു. നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡരികിൽ നെടുങ്ങാട്ട് ജോസിന്റെ വീട്ടിലാണ് തിങ്കൾ രാത്രി മോഷണം. വീട്ടുകാർ എറണാകുളത്ത് മകളുടെ വീട്ടിൽ പോയതായിരുന്നു.

ചൊവ്വ രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീയാണ് വീടിന്റെ വാതിൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തി വീട്ടുകാരെ വിവരമറിയിച്ചത്.

കല്ല് ഉപയോഗിച്ച് വാതിൽ തകർത്താണ് മോഷ്‌ടാവ് അകത്തുകയറിയതെന്ന് സംശയിക്കുന്നു. വാതിൽ തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കല്ല് മുറ്റത്ത് കിടക്കുന്നുണ്ട്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top