ചുട്ടുപൊള്ളി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ചൊവ്വാഴ്‌ച പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി.ശനിവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 വരെയും കൊല്ലം ജില്ലയിൽ 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ 37 ഡിഗ്രിവരെയും ഉയരും. സാധാരണയെക്കാൾ മൂന്നു ഡിഗ്രിവരെ അധികമാണിത്‌.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ഉയർന്ന അൾട്രാ വയലറ്റ്‌ സൂചികയും രേഖപ്പെടുത്തുന്നുണ്ട്‌. ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ്‌ സൂചിക (ഓറഞ്ച്‌ അലർട്ട്‌ 8–10)രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top