
തിരുവനന്തപുരം: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു . ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ – ഷാലിമാർ – നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസുകളാണ് ഏപ്രിൽ 15 മുതൽ 18 വരെയുള്ള തീയതികളിൽ സർവീസ് നടത്തുക.
ട്രെയിൻ 06057 (നാഗർകോവിൽ – ഷാലിമാർ): ഏപ്രിൽ 15-ന് പകൽ 11:40-ന് നാഗർകോവിലിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 18-ന് ഉച്ചയ്ക്ക് 2:30-ന് ഷാലിമാറിൽ എത്തിച്ചേരും.
ട്രെയിൻ 06058 (ഷാലിമാർ – നാഗർകോവിൽ): ഏപ്രിൽ 18 ശനിയാഴ്ച ഉച്ചയ്ക്ക് 2:00-ന് ഷാലിമാറിൽ നിന്ന് യാത്ര തിരിക്കും. ഏപ്രിൽ 21-ന് വൈകിട്ട് 5:30-ന് നാഗർകോവിലിൽ തിരിച്ചെത്തും.
കേരളത്തിലെ തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





