
മലയാളികളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് വിഷു. മേടമാസത്തിലെ ഒന്നാം തീയതി ആഘോഷിക്കുന്ന ഈ വിളവെടുപ്പു ഉത്സവം കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ പുതുവർഷത്തെ വരവേൽക്കുന്ന കാഴ്ചയാണ് വിഷുക്കാലത്ത് കാണാൻ സാധിക്കുക. മുറ്റത്തെ കൊന്നമരങ്ങൾ പൊൻനിറത്തിലുള്ള പൂക്കൾ ചൂടി നിൽക്കുന്നതും, തൊടിയിലെ മാവുകളിൽ മാമ്പഴം നിറയുന്നതും വിഷുവിന്റെ വരവറിയിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഈ പുണ്യദിനം വരാനിരിക്കുന്ന ഒരു വർഷത്തെ ഐശ്വര്യത്തിനായുള്ള കാത്തിരിപ്പുകൂടിയാണ്.താലത്തില്‍ ഒരുക്കിയ കണി പോലെ വരും വർഷം സമ്പൽസമൃദ്ധമാകും എന്നാണ് മലയാളികളുടെ വിശ്വാസം.
വിഷുക്കണി കാണുന്നതോടെയാണ് ഒരു മലയാളി തന്റെ പുതുവർഷം ആരംഭിക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ സ്വർണ്ണനിറത്തിലുള്ള കണിക്കൊന്നയും, കണിവെള്ളരിയും, വാൽക്കണ്ണാടിയും, പുത്തൻ വസ്ത്രങ്ങളും, നെയ്യ് വിളക്കുകളും ഒരുക്കിവെച്ച് പുലർച്ചെ കണി കാണുന്നു.
മുതിർന്നവർ കുട്ടികൾക്ക് നൽകുന്ന വിഷുക്കൈനീട്ടം സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വലിയ സന്ദേശമാണ് നൽകുന്നത്. പടക്കം പൊട്ടിച്ചും സദ്യ കഴിച്ചും കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഈ ദിനം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





